photo

നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ആംബുലൻസ് ഡ്രൈവർ ഡി. അജീഷ് ദാസ് ആദ്യഡോസ് സ്വീകരിച്ചു. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്‌തിട്ടുള്ള 100 ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ ഡോസ് നൽകിയത്. നഗരസഭാ ചെയർപേഴ്‌സൺ സി.എസ്. ശ്രീജ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാതല സൂപ്പർവൈസർ ഡോ. ദേവ് കിരൺ,​ ഡി.ടി.ഒ ഡോ. അഷറഫ്, നഴ്‌സിംഗ് സൂപ്രണ്ട് എസ്. സുജാത, പബ്ലിക് ഹെൻത്ത് നഴ്സ് കെ.ഒ. ലത, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ പി. ഹരികേശൻ നായർ, എസ്. അജിത, വാർഡ് കൗൺസിലർ ആദിത്യ വിജയകുമാർ, ഹോസ്‌പിറ്റൽ സൂപ്രണ്ട് ശില്പാ ബാബു തോമസ് തുടങ്ങിയവർ പങ്കെടുത്തു.