vld-1

വെള്ളറട: സഹോദരങ്ങളായ ഒൻപതും ഏഴും വയസുള്ള കുട്ടികളെ പീഡിപ്പിച്ച കേസിൽ ബന്ധുക്കളായ അച്ഛനും മകനും അറസ്റ്റിൽ. കുടയാൽ ആറ്റിൻപള്ളം റോസ് ഭവനിൽ ബാൽരാജ് (71),​ മകൻ കുടയാൽ ആറ്റിൻപള്ളം ജഗൽ ഭവനിൽ രാജ് (38)​ ​ എന്നിവരാണ് പിടിയിലായത്. പീഡനവിവരം കുട്ടികൾ വീട്ടിൽ അറിയിച്ചതിനെ തുടർന്ന് രക്ഷാകർത്താക്കൾ ചൈൽഡ് ലൈൻ അധികൃതർക്ക് പരാതി നൽകുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ വെള്ളറട പൊലീസിന് കൈമാറിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വെള്ളറട പൊലീസ് ഇൻസ്‌പെക്ടർ എം. ശ്രീകുമാർ,​ എസ്.ഐ രാജ് തിലക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.