ആലുവ: യു.സി കോളേജ് വല്യപ്പൻപ്പടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആലുവ തോട്ടയ്ക്കാട്ടുകര ശിവക്ഷേത്രത്തിന് സമീപം സചിന്ദ്രപുരം വീട്ടിൽ പരേതനായ കേശവൻനായരുടെ മകൻ ജയമോഹനാണ് (48) മരിച്ചത്. ഇന്നലെ വൈകിട്ട് 3.45ഓടെയായിരുന്നു അപകടം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റേ ബൈക്കിൽ സഞ്ചരിച്ചിരുന്ന വെളിയത്തുനാട് സ്വദേശി മുഹമ്മദ് ഹംദാൻ, കൊങ്ങോർപ്പിള്ളി സ്വദേശി കൃഷ്ണപ്രസാദ് എന്നിവർക്കും പരിക്കേറ്റു.ജയമോഹൻ ഇന്ത്യൻ എക്സ്‌പ്രസിൽ ഫൈനാൻസ് വിഭാഗം ജീവനക്കാരനാണ്. മാതാവ്: പരേതയായ ചന്ദ്രികാദേവി. ഭാര്യ: സുപ്രിയ കോയമ്പത്തൂരിൽ കോട്ടക്കൽ ആര്യവൈദ്യശാല ജീവനക്കാരിയാണ്. ലക്ഷ്മി ഗൗരി നായർഏക മകൾ.