p

തിരുവനന്തപുരം: കോവളം ഹവ്വാ ബീച്ച് കേന്ദ്രമാക്കി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ പാരാ സെയ്‌ലിംഗിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. പാരാ സെയ്‌ലിംഗ് പ്രവർത്തനക്ഷമമാകുന്നതോടെ അന്തർദ്ദേശീയ ബീച്ച് ടൂറിസം കേന്ദ്രമായ കോവളത്തെ വാട്ടർ സ്‌പോർട്സ് ടൂറിസത്തിന് പ്രാധാന്യമേറുമെന്ന് മന്ത്രി പറഞ്ഞു. കോവളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബോണ്ട് അഡ്വഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ഗോവയിൽ നിർമ്മിച്ച വിഞ്ച് പാരാസെയിൽ ബോട്ടാണ് ഉപയോഗിക്കുന്നത്. വിനോദസഞ്ചാരികളെ ഒരു ഫീഡർ ബോട്ട് ഉപയോഗിച്ച് ഇതിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നത്. ബോട്ടിൽ ഉപയോഗിച്ചിരിക്കുന്ന പാരാസെയിലുകൾ യു.കെയിൽ നിന്ന് ഇറക്കുമതി ചെയ്‌തവയാണ്. ഏകദേശം 2.5 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി ആരംഭിക്കുന്നത്.