ഒരു തുള്ളി ചോരയും പൊടിഞ്ഞില്ലെന്നും കുത്തിവച്ചത് പോലും അറിഞ്ഞില്ലെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ റംലാബീവി പറഞ്ഞു. യാതൊരു മുന്നൊരുക്കവും നടത്തിയിരുന്നില്ല. നാട്ടിലേക്കുള്ള (കോട്ടയം) യാത്ര കഴിഞ്ഞ് വെള്ളിയാഴ്ച രാത്രി വൈകിയാണ് തിരുവനന്തപുരത്ത് എത്തിയത്. കുത്തിവയ്പിനെക്കുറിച്ച് വേവലാതിപ്പെട്ടതേയില്ല. രാവിലെ പുട്ടും പയറും കഴിച്ചു. ചായയും കുടിച്ചു. 61 വയസുള്ള എനിക്ക് പ്രമേഹം ഉണ്ട്. അതൊന്നും കുത്തിവയ്പ്പിനെ ബാധിക്കില്ല. വാക്‌സിനെടുക്കാൻ എല്ലാവരും മുന്നോട്ട് വരണം. ഭയപ്പെടേണ്ടതില്ലെന്നും അവർ പറഞ്ഞു