covid-19

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5960 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. 5403 പേർ സമ്പർക്കരോഗികളാണ്. 417 പേരുടെ ഉറവിടം വ്യക്തമല്ല. 53 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 24 മണിക്കൂറിനിടെ 64,908 സാമ്പിളുകളാണ് പരിശോധിച്ചത്. 9.18 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 27 മരണങ്ങളും സ്ഥിരീകരിച്ചു. എറണാകുളത്താണ് ഏറ്റവും കൂടുതൽ പുതിയ കേസുകൾ- 1046. തിരുവനന്തപുരം 377. യു.കെയിൽ നിന്നു വന്ന ആർക്കും കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെയിൽ നിന്നു വന്ന 56 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ ആകെ 9 പേരിലാണ് ജനിതക മാറ്റം വന്ന വൈറസിനെ കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5011 പേർ രോഗമുക്തിയും നേടി.

ആകെ രോഗികൾ 8,42,843

ചികിത്സയിലുള്ളത് 68,416

രോഗമുക്തർ 7,70,768

ആകെ മരണം 3442