cm

തിരുവനന്തപുരം: അന്യം നിന്നുപോകുന്ന പരമ്പരാഗത കരകൗശല വിദ്യകളെയും പൈതൃക സിദ്ധികളെയും സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെള്ളാർ ക്രാഫ്റ്റ് വില്ലേജിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പരമ്പരാഗത കലാകാരൻമാർക്ക് മാന്യമായ വേതനം ഉറപ്പാക്കിയാൽ മാത്രമേ മികവും ഭാവനയും ഉള്ളവരെ ആകർഷിക്കാനാവൂ. പാരമ്പര്യ വിജ്ഞാനവും കഴിവുമുള്ള പ്രതിഭാശാലികളെ ഈ രംഗത്തെത്തിച്ച് ആധുനിക സാങ്കേതിക വിദ്യയെ പരമ്പരാഗത രംഗവുമായി കൂട്ടിയിണക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ക്രാഫ്റ്റ് വില്ലേജിന്റെ ഭാഗമായി ആരംഭിക്കുന്ന കളരി അക്കാദമിയുടെ കൺസെപ്റ്റ് പുസ്തകം മീനാക്ഷി അമ്മയ്ക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു. ശശിതരൂർ എം.പി യുടെ വീഡിയോ സന്ദേശം വേദിയിൽ പ്രദർശിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ്, ഡയറക്ടർ പി. ബാലകിരൺ, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. മൻമോഹൻ, വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, യു.എൽ.സി.സി ചെയർമാൻ രമേശൻ പാലെരി, എം.ഡി എസ്. ഷാജു, ടൂറിസം സംരഭകൻ ഇ.എം. നജീബ് എന്നിവർ പങ്കെടുത്തു.