vaccination

തിരുവനന്തപുരം : സംസ്ഥാനത്ത് നടന്ന ആദ്യദിന കൊവിഡ് വാ‌ക്‌സിനേഷന് ജനപ്രതിനിധികൾ മേൽനോട്ടം വഹിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിലെ വാക്‌സിൻ കേന്ദ്രം മന്ത്രി കെ.കെ. ശൈലജ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കൊല്ലത്ത് മന്ത്രി മേഴ്സി കുട്ടിയമ്മ, ആലപ്പുഴയിൽ മന്ത്രിമാരായ ജി. സുധാകരൻ, പി. തിലോത്തമൻ, പത്തനംതിട്ടയിൽ എം.എൽ.എമാരായ ചിറ്റയം ഗോപകുമാർ, ജനീഷ് കുമാർ, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് എം.പി. , എറണാകുളത്ത് മേയർ അനിൽകുമാർ, ടി.ജെ. വിനോദ് എം.എൽ.എ, തൃശൂരിൽ മന്ത്രി വി.എസ്. സുനിൽ കുമാർ, ചീഫ് വിപ്പ് വി.കെ.രാജൻ, പാലക്കാട് വി.കെ.ശ്രീകണ്ഠൻ എം.പി., മലപ്പുറത്ത് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, കോഴിക്കോട് മന്ത്രി എ.കെ.ശശീന്ദ്രൻ, വയനാട് സി.കെ.ശശീന്ദ്രൻ എം.എൽ.എ , കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

വാക്‌സിനേഷൻ സ്വീകരിച്ച പ്രമുഖർ

ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ആലപ്പുഴ മെഡിക്കൽ കോളേജ് ന്യൂറോളജി വിഭാഗം മേധാവി ഡോ. നാസർ, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റ് ഡോ. ടി.കെ. ജയകുമാർ, വിവിധ ജില്ലകളിലെ ഡി.എം.ഒ.മാർ എന്നിവരാണ് ആദ്യദിനം വാക്‌സിൻ സ്വീകരിച്ച പ്രമുഖ ആരോഗ്യപ്രവ‌ത്തക‌ർ.