കളമശേരി: അപ്പോളോ ടയേഴ്സിന് എതിർവശം ബസ് സ്റ്റോപ്പിനു സമീപത്തുനിന്ന് ഇന്നലെ പുലർച്ചെ രണ്ടോടെ നാലംഗ ഗുണ്ടാസംഘത്തെ കാറിൽ ആയുധങ്ങളുമായി കളമശേരി പൊലീസ് അറസ്റ്റുചെയ്തു. ചെങ്ങമനാട് കുഴല കാത്തോട്ടുവീട്ടിൽ അലിയുടെ മകൻ അനീഷ് (38), ആലുവ കോൺവെന്റ് റോഡ് പറവൂർകവല വള്ളൂർ കണ്ടത്തിൽ ഷാനവാസിന്റെ മകൻ മിഥുൻ (27), ആലുവ പഴയ ദേശംറോഡ് ഉമാൻകുളം വീട്ടിൽ മുഹമ്മദ് അലിയുടെ മകൻ മുഹമ്മദ് ഫൈസൽ (28), ആലുവ മണപ്പുറം റോഡ് കുരുത്തിക്കുഴി വീട്ടിൽ ജോഷിയുടെ മകൻ ബെയ്സിൽ (29) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഒരു പ്രതി ഓടി രക്ഷപെട്ടു.
പൽചക്രം പിടിപ്പിച്ച വടിവാൾ, മുള്ളാണി, മുളകുപൊടി , കത്തി എന്നിവ സംഘത്തിന്റെ കൈവശമുണ്ടായിരുന്നെന്നും ഇവർ കവർച്ചയ്ക്കെത്തിയതാണെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.