പുനലൂർ: ഹോട്ടലിനോട് ചേർന്ന ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര മൈലം സ്വദേശി ജിതേഷ് ജോർജാണ് (39) മരിച്ചത്. പുനലൂർ ശ്രീരാമപുരം മാർക്കറ്റിന് സമീപത്ത ഹോട്ടലിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു. ഒരു മാസമായി ജിതേഷ് ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു.