കല്ലമ്പലം: കെ.ടി.സി.ടി കോളേജ് ഓഫ് നഴ്സിംഗിനുവേണ്ടി നിർമിക്കുന്ന പുതിയ ബഹുനില മന്ദിരത്തിന് തറക്കല്ലിട്ടു. കടുവയിൽ ചീഫ് ഇമാം അബൂ റബീഹ് സദഖത്തുള്ള തറക്കല്ലിടലിന് നേതൃത്വം നൽകി. ട്രസ്റ്റ് പ്രസിഡന്റ് ഇ.ഫസിലുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ്, എ.എം.എ.റഹിം, എ.നഹാസ്, എം.എസ്. ഷെഫീർ, എസ്. നൗഷാദ്, മൻസറുദ്ദീൻ മൗലവി, ഇർഷാദ് മൗലവി, എൻ. ഷിജു, എസ്. നഹാസ്, ഐ. മൻസുറുദ്ദീൻ, എ. ഷാജുദ്ദീൻ, സജീർഖാൻ അച്ചു, ഡോ. ബാബു നൈന തുടങ്ങിയവർ പങ്കെടുത്തു.