s

കടയ്ക്കാവൂർ: ഇലക്ട്രിക് പോസ്റ്റ് തകർന്ന് അഞ്ചുതെങ്ങിൽ ഗതാഗത തടസം. അഞ്ചുതെങ്ങ് മാമ്പള്ളി കലാഗ്രാമത്തിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റാണ് വാഹനം ഇടിച്ചു തകർന്നത്. മണിക്കൂറുകളോളമാണ് ഗതാഗതം തടസപ്പെട്ടത്. വർക്കലയിൽ നിന്ന് കടയ്ക്കാവൂരിലേക്ക് പോകുകയായിരുന്ന ക്വാളിസാണ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചത്. ആർക്കും പരിക്കുകൾ ഇല്ല. അഞ്ചുതെങ്ങ് പൊലീസ് സ്ഥലത്തെത്തുകയും വൈദ്യുതി ബോർഡ് അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പോസ്റ്റ് റോഡിൽ നിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.