preemnazeeraju

മുടപുരം: ചിറയിൻകീഴ് പ്രേംനസീർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രേംനസീർ അനുസ്മരണവും ജനപ്രതിനിധികളെ ആദരിക്കൽ ചടങ്ങും ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. പ്രേംനസീർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് അജു കൊച്ചാലുംമൂടിന്റെ അദ്ധ്യക്ഷതയിൽ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.വി. അനിലാൽ അനുസ്മരണ പ്രഭാഷണം നടത്തി. ബാബുരാജ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി. മുരളി, ആർ. അനിൽ, മനോന്മണി, കിഴുവിലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആർ. ശ്രീകണ്ഠൻ നായർ, ഗ്രാമ പഞ്ചായത്ത് മെമ്പർ വി.എസ്. അനൂപ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കവിതസന്തോഷ്, അനസ്കോരാണി, ബിനോയ് എസ്. ചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു. നാല് പഞ്ചായത്തിലെ ജനപ്രതിനിധിക്കളെയും ചടങ്ങിൽ ആദരിച്ചു.