bridal-makeup-

തിരുവനന്തപുരം: ബ്രൈഡൽ മേക്കപ്പിനെ കലകളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ സാംസ്കാരിക വകുപ്പ്മന്ത്രിക്ക് നിവേദനം നൽകി.

കേരളബ്യൂട്ടീഷ്യൻ അസോസിയേഷൻ ജില്ലാ കമ്മിറ്റിയും ബ്രൈഡൽ മേക്കപ്പിന് കലാപദവി നേടിയെടുക്കാൻ ശ്രമം നടത്താൻ തീരുമാനിച്ചു.യോഗത്തിൽ പ്രസിഡന്റ് ആര്യനാട് മോഹൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മഞ്ചു റിപ്പോർട്ട് അവതരിപ്പിച്ചു. ട്രീസ,പ്രവീണ,ജയൻ തുടങ്ങിയവർ സംസാരിച്ചു. സുമിത്ര സ്വാഗതവും വിജയൻ നന്ദിയും പറഞ്ഞു.