bank

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറത്തിന്റെ നാലാമത് സംസ്ഥാന സമ്മേളനം ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് പി.സദാശിവൻപിള്ള ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി ടി.പി.അശോക് കുമാർ (പ്രസിഡന്റ്), പി.വി.ജോസ് (സെക്രട്ടറി), വി.പി.ശോഭന (ട്രഷറർ), അനിൽകുമാർ എം.എൻ, സതീശൻ ഐ.എം (വൈസ് പ്രസിഡന്റുമാർ), ജി.അനിൽകുമാർ, വി.പുരുഷോത്തമൻ (അസിസ്റ്റന്റ് സെക്രട്ടറിമാർ) എന്നിവരെയും 14 അംഗ സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുത്തു.