തിരുവനന്തപുരം: കോർപറേറ്രുകൾക്ക് ബാങ്ക് തുടങ്ങാൻ അനുവാദം നൽകണമെന്ന റിസർവ് ബാങ്ക് ശുപാർശക്കെതിരെ നാഷണൽ ഡെമോക്രാറ്രിക് ഹ്യൂമൺ റൈറ്റ്സ് ആൻഡ് എൻവയൺമെന്റ് പ്രൊട്ടക്ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് നാടുണർത്തൽ സംഗമം നടക്കും. ഇന്ന് വൈകിട്ട് 3ന് പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന സംഗമം മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എം.എൽ.എ മാരായ സുരേഷ് കുറുപ്പ്, സി. ദിവാകരൻ എന്നിവർ സംസാരിക്കും. എ.ഐ.ബി.ഇ.എ സംസ്ഥാന പ്രസിഡന്റ് അനിയൻ മാത്യു, ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ പ്രസിഡന്റ് ജി.ആർ. ജയകൃഷ്ണൻ, ബെഫി വൈസ് പ്രസിഡന്റ് അനന്തകൃഷ്ണൻ, എ.ഐ.ബി.ഒ.എ സെക്രട്ടറി എച്ച്. വിനോദ്, എൻ.സി.ബി.ഇ ജനറൽ സെക്രട്ടറി എസ്. അഖിൽ, ഡിജോകാപ്പൻ, ഫ്രാൻസിസ് തോമസ് എന്നിവർ പങ്കെടുക്കും.