തിരുവനന്തപുരം: ഓഫീസർമാർക്കെതിരെ മാനേജ്‌മെന്റ് സ്വീകരിക്കുന്ന അന്യയമായ അച്ചടക്ക നടപടികളും വീഡിയോ കോൺഫറൻസുകളിലെ വ്യക്തിഹത്യയും അവസാനിപ്പിക്കുക, ഗ്രാമീണ ഭവനങ്ങളിൽ കുട്ടിവെള്ളം എത്തിക്കുന്നതിനുള്ള ജല ജീവൻ മിഷൻ പദ്ധതി നടത്തിപ്പിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിട്ടി ഓഫീസേഴ്സ് എൻജിനിയർമാരുടെ സംഘടനകളായ അപ്പക്, എഫ്ക്വ, എ. ഇ. എ എന്നിവയും ചേർന്ന് ജലഅതോറിറ്റി ഹെഡ് ഓഫീസ് കെട്ടിട്ടമായ വെള്ളയമ്പലത്തെ സി.സി.യു വിന് മുന്നിൽ ഇന്ന്പ്രതിഷേധ പ്രകടനം നടത്തും. എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. വി.കെ. പ്രശാന്ത് എം.എൽ.എ, സി.കെ. ഹരീന്ദ്രൻ എം.എൽ.എ എന്നിവർ സംസാരിക്കും.
നേരത്തെ ഒാഫീസ് ഉപരോധിച്ച് സമരം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും മന്ത്രി ഇടപെട്ട് മാനേജ്മെന്റുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലുണ്ടായ ഉറപ്പുകൾ പരിഗണിച്ച് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നത് ഒഴിവാക്കിയും ജലവിതരണം തടസപ്പെടാതെയും പ്രതിഷേധ പ്രകടനം നടത്താൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. രാവിലെ 11മുതൽ വൈകിട്ട് നാലുവരെയാണ് പ്രതിഷേധ സമരം നടത്തുക.