first-bell

തിരുവനന്തപുരം: ജൂൺ 1 മുതൽ കൈറ്റ് വിക്ടേഴ്‌സിലൂടെ ആരംഭിച്ച 'ഫസ്റ്റ്‌ബെൽ' ഡിജിറ്റൽ ക്ലാസുകളിൽ പത്താം ക്ലാസിനുള്ള പാഠഭാഗങ്ങൾ പൂർത്തിയായി.

പത്താം ക്ലാസുകാർക്ക് മുഴുവൻ ക്ലാസുകളും അവയുടെ എപ്പിസോഡ് നമ്പരും അദ്ധ്യായങ്ങളും ഉൾപ്പെടെ www.firstbell.kite.kerala.gov.in ൽ ലഭ്യമാക്കിയിട്ടുണ്ട്. പൊതുപരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ വിഭാഗത്തിൽ ഓരോ വിഷയത്തിനും ഏതേത് ഡിജിറ്റൽ ക്ലാസുകളാണ് ഉൾപ്പെട്ടിട്ടുള്ളത് എന്നത് എപ്പിസോഡുകൾ തിരിച്ച് കാണുന്നതിനും സൗകര്യമുണ്ട്.