vld-1

വെള്ളറട: എസ്.എൻ.ഡി.പി യോഗം വെള്ളറട ശാഖയുടെ വാർഷിക പൊതുയോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി വി. ശ്രീകണ്ഠൻഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കിരൺ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വെള്ളറട രാജേന്ദ്രൻ, ജി. സുധാകരൻ, സുനിൽ, വിനു, പനയാട് ശ്രീധരൻ,​ മുരുകൻ തുടങ്ങിയവർ സംസാരിച്ചു. ശാഖ ഭാരവാഹികളായി ദീബു പണിക്കർ (പ്രസിഡന്റ് )​,വിപിൻ (വൈസ് പ്രസിഡന്റ് )​, വെള്ളറട ജി. രാജേന്ദ്രൻ(സെക്രട്ടറി )​, പനയാട് സുനിൽ (യൂണിയൻ പ്രതിനിധി ), ഷാജൻ, പനയാട് ശ്രീധരൻ, ​ബി. രാജേന്ദ്ര പ്രസാദ്,​ പി. സുകുമാരൻ,​ ഷൈൻ,​ സുമേന്ദ്രൻ,​ പത്മകുമാർ,​ പ്രവീൺ (ശാഖ കമ്മിറ്റി അംഗങ്ങൾ)​ സുജിത്ത്, ​അഡ്വ. ആർ.ജെ. അരുൺ, ​വിനു (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ )​എന്നിവരെ തിരഞ്ഞെടുത്തു.