തിരുവനന്തപുരം: കൊവിഡ് കാലം കവർന്നെടുത്ത സാംസ്‌കാരിക മേഖലകളിലെ പ്രതിഭകളെ ഭാരത് ഭവൻ അനുസ്മരിക്കുന്നു. 'ചിരസ്മരണ' എന്ന പേരിൽ 20 മുതൽ 25 വരെ ഓൺലൈൻ അനുസ്മരണ പ്രഭാഷണ പരമ്പരകളാണ് ഭാരത് ഭവൻ സംഘടിപ്പിക്കുന്നത്. സുഗതകുമാരി ടീച്ചറെ മധുസൂദനൻ നായർ, കെ.വി. രാമകൃഷ്ണൻ എന്നിവരും, എം.കെ. അർജുനൻ മാസ്റ്ററെ വി.ടി. മുരളിയും, യു.എ. ഖാദറിനെ യു.കെ. കുമാരനും, നീലംപേരൂർ മധുസൂദനനെ പ്രൊഫ. ഒലീനയും, അനിൽ പനച്ചൂരാനെ മുരുകൻ കാട്ടാക്കടയും, മീരാ കമലയും, വിനോദ് വൈശാഖിയും, പാലാ തങ്കത്തിനെ പ്രൊഫ. അലിയാറും, കിം കി ഡുക്കിനെ ഡോ. ബിജുവും, കലാസംവിധായകൻ കൃഷ്ണ മൂർത്തിയെ നേമം പുഷ്പരാജും, അഹമ്മദ് മുസ്ലീമിനെ സന്ധ്യാ രാജേന്ദ്രനും, പി.ജെ. ഉണ്ണികൃഷ്ണനും, സുനിൽ കോത്താരിയെ ഡോ. രാജശ്രീ വാര്യരും, ഡോ. നീനാ പ്രസാദും, മനോഹർ കേസ്‌ക്കറിനെ അബ്രദിത ബാനർജിയും, അനിൽ നെടുമങ്ങാടിനെ മാലാ പാർവ്വതി, പാലോട് രവി, എം.ജെ. ജ്യോതിഷ് തുടങ്ങിയവരും നരണിപ്പുഴ ഷാനവാസിനെയും ഷാജി പാണ്ഡവത്തിനെയും ശാന്തിവിള ദിനേശും അനുസ്മരിക്കും. അനുസ്മരണ പ്രഭാഷണങ്ങൾ ഭാരത് ഭവന്റെ ഫേസ്‌ബുക്ക് പേജിൽ 20 മുതൽ 25 വരെ വൈകിട്ട് ഏഴ് മുതൽ തത്സമയവും തുടർന്ന് ഭാരത് ഭവൻ യൂട്യൂബ് ചാനലിലും ലഭ്യമാകും.