biju

എം.ഡിയുടെ മുറിയിൽ ഒളിഞ്ഞുനോട്ടം

പലർക്കും കാട്ടിലെ തടി തേവരുടെ ആന എന്ന ഭാവം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ തെറ്റായ പ്രവണതകൾ ചൂണ്ടിക്കാട്ടിയപ്പോൾ കൊണ്ടത് കാട്ടുകള്ളന്മാർക്കാണെന്നും താൻ തൊഴിലാളികൾക്കൊപ്പമാണെന്നും സി.എം.ഡി ബിജു പ്രഭാകർ. ഇന്നലെ രാവിലെ ഫേസ്ബുക്കിലൂടെ ജീവനക്കാരുമായി സംവദിക്കവേയാണ് നിലപാട് ആവർത്തിച്ചത്.

കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി,സിയിലെ ഗുരുതരമായ സാഹചര്യം വാർത്താസമ്മേളനത്തിൽ തുറന്ന് പറഞ്ഞതിനു പിന്നാലെ യൂണിയനുകൾ പ്രതിഷേധവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് അദ്ദേഹം ഫേസ്ബുക്ക് ലൈവിലെത്തിയത്.

വിരലിലെണ്ണാവുന്ന ജീവനക്കാർ മാത്രമാണ് ചീഫ് ഓഫീസിൽ പണിയെടുക്കുന്നത്. മറ്റുള്ളവരെല്ലാം ഉപജാപക സംഘത്തിൽപ്പെട്ടവരാണ്. കാസർകോട്ടുള്ള ജീവനക്കാരെ തിരുവനന്തപുരം പാപ്പനംകോട്ടേയ്ക്ക് സ്ഥലംമാറ്റി ദ്രോഹിക്കുകയും അതിൽ ആഹ്‌ളാദിക്കുകയും ചെയ്യുന്ന ഇവരാണ് കെ.എസ്.ആർ.ടി.സിയുടെ ശാപം. സദാസമയം എം.ഡിയുടെ മുറിയിലേക്ക് ഒളിഞ്ഞുനോക്കി നിൽപ്പാണ് ഇവരുടെ ജോലി. അകത്തെ കാര്യങ്ങൾ മനസ്സിലാക്കി, അതിനെ വളച്ചൊടിച്ച് വ്യാജപ്രചാരണം നടത്തും. ഇത്തരക്കാരെ ഓരോന്നായി പുറത്താക്കും. ഇവരെല്ലാം ചേർന്നാണ് കാലാകാലങ്ങളിൽ എത്തുന്ന എം.ഡിമാരെയും നല്ല ഉദ്യോഗസ്ഥരെയും പുകച്ചു ചാടിക്കുന്നത്. താൻ ജീവനക്കാർക്കാണ് പ്രഥമ പരിഗണന നൽകുന്നത്. ആരെയും പിരിച്ചുവിടില്ല. സാമൂഹ്യനീതി സെക്രട്ടറി കൂടിയായതിനാൽ കെ.എസ്.ആർ.ടി.സിയിലും സാമൂഹ്യനീതി ഉറപ്പാക്കും. യൂണിയൻ നേതാക്കളെ ചിലർ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചാണ് തനിക്കെതിരെ രംഗത്തിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തകർത്തവനെന്ന പഴി കേൾപ്പിക്കില്ല

വിരമിച്ചാലും ജനകീയപ്രശ്നങ്ങളിൽ ഇടപ്പെട്ട് പൊതുരംഗത്ത് സജീവമായി ഉണ്ടാകുമെന്ന് ബിജു പ്രഭാകർ പറഞ്ഞു. അന്ന് കെ.എസ്.ആർ.ടി.സിയെ തകർത്തവൻ എന്ന പേരുദോഷം കേൾക്കാൻ ഇടവരുത്തില്ല. കാട്ടില തടി തേവരുടെ ആന എന്ന മട്ടിലാണ് പലരുടെയും പെരുമാറ്റം.

സി.എൻ.ജി ബസുകളെ എതിർക്കുന്നത് ഡീസൽ വെട്ടിപ്പിനു പിന്നിലുള്ളവരാണ്. 2017ൽ വാങ്ങിയ സി.എൻ.ജി ബസിന്റെ മൈലേജ് പരിശോധിച്ചതുപോലും അടുത്തിടെ താൻ നിർബന്ധിച്ചപ്പോഴാണ്. വണ്ടികൾ പാഴാകുന്നതിൽ ആർക്കും കുറ്റബോധമില്ല. 550ഓളം വാഹനങ്ങളാണ് വെറുതെ കിടക്കുന്നത്. എല്ലാവരെയും വിശ്വാസത്തിലെടുത്ത് കെ.സ്വിഫ്റ്റ് കമ്പനിയുമായി മുന്നോട്ടു പോകും. മാറ്റങ്ങൾക്ക് തടസ്സം നിൽക്കുന്നവർ സംരക്ഷിക്കുന്നത് ജീവനക്കാരുടേയോ ജനങ്ങളുടേയോ സർക്കാരിന്റേയോ താത്പര്യമല്ലെന്നും ബിജു പ്രഭാകർ ഓർമ്മിപ്പിച്ചു.

സ്വ​ന്തം​ ​അ​നു​ഭ​വം​ ​വി​വ​രി​ച്ച് ​ബി​ജു​പ്ര​ഭാ​ക​ർ: ജോ​ലി​ ​മു​‌​ട​ങ്ങാ​തി​രി​ക്കാ​ൻ​ ​അ​മ്മ​യു​ടെ
സം​സ്കാ​രംപോ​ലും​ ​മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ജി​ല്ലാ​ ​ക​ള​ക്ട​റാ​യി​രി​ക്കെ,​ഏ​റ്റെ​ടു​ത്ത​ ​ജോ​ലി​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ശേ​ഷ​മാ​ണ് ​അ​മ്മ​യു​ടെ​ ​സം​സ്കാ​ര​ത്തി​ന് ​പോ​ലും​ ​പോ​യ​തെ​ന്ന​ ​സ്വ​ന്തം​ ​അ​നു​ഭ​വ​വും​ ​ഫേ​സ്ബു​ക്ക് ​ലൈ​വി​ൽ​ ​പ​ങ്കു​വ​ച്ച് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സി.​എം.​ഡി​ ​ബി​ജു​ ​പ്ര​ഭാ​ക​ർ.
'2016​ ​ൽ​ ​ക​ള​ക്ട​റാ​യി​രി​ക്കെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​വോ​ട്ടെ​ണ്ണ​ലി​ന്റെ​ ​ത​ലേ​ദി​വ​സം​ ​രാ​ത്രി​ 10.45​നാ​ണ് ​അ​മ്മ​ ​മ​രി​ച്ച​ത്.​ 8000​ത്തോ​ളം​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​പി​റ്റേ​ന്ന് ​രാ​വി​ലെ​ ​വോ​ട്ടെ​ണ്ണ​ലി​നാ​യി​ ​നി​യോ​ഗി​ച്ചു​ ​ക​ഴി​‌​ഞ്ഞ​പ്പോ​ഴാ​ണ് ​വി​വ​രം​ ​അ​റി​ഞ്ഞ​ത്.​ ​രാ​വി​ലെ​ ​അ​ഞ്ചു​ ​മ​ണി​മു​ത​ൽ​ ​അ​വ​രോ​ട് ​എ​ത്താ​നും​ ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.​ ​അ​പ്പോ​ഴാ​ണ് ​അ​നു​ജ​ൻ​ ​വി​ളി​ച്ച് ​കാ​ര്യം​ ​പ​റ​ഞ്ഞ​ത്.​ ​വേ​ണ​മെ​ങ്കി​ൽ​ ​അ​ന്നേ​രം​ ​എ​നി​ക്ക് ​ചു​മ​ത​ല​ ​എ.​ഡി​ ​എ​മ്മി​ന് ​കൈ​മാ​റി​ ​അ​മ്മ​യു​ടെ​ ​ശ​വ​ദാ​ഹ​ത്തി​ന് ​വീ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങാ​മാ​യി​രു​ന്നു.​ ​എ​ന്നാ​ൽ,​ജോ​ലി​യാ​ണ് ​പ്ര​ധാ​ന​മെ​ന്നാ​ണ് ​അ​മ്മ​ ​എ​ന്നെ​ ​പ​ഠി​പ്പി​ച്ച​ത്.​ ​അ​തി​നാ​ൽ,​ ​അ​നു​ജ​ൻ​മാ​രു​മാ​യി​ ​ആ​ലോ​ചി​ച്ച് ​സം​സ്കാ​രം​ ​മാ​റ്റി​വ​യ്ക്കാ​മെ​ന്ന് ​തീ​രു​മാ​നി​ച്ചു.​ ​വോ​ട്ടെ​ണ്ണ​ൽ​ ​ക​ഴി​ഞ്ഞ​ശേ​ഷ​മാ​ണ് ​സം​സ്കാ​ര​ത്തി​ന് ​പോ​യ​ത്'.
ഏ​തെ​ങ്കി​ലും​ ​കൊ​ച്ചി​ന്റെ​ ​നൂ​ലു​കെ​ട്ടി​നുംഅ​വ​ധി​യി​ൽ​ ​പോ​കു​ന്ന​വ​രാ​ണ് ​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലു​ള്ള​ത്. കൊ​വി​ഡ് ​കാ​ല​ത്ത് ​ഡ്യൂ​ട്ടി​യ്ക്ക് ​എ​ത്താ​തെ​ ​വ​ട​ക​ര​യി​ൽ​ ​ഒ​രു​ ​മ​ഹാ​ൻ​ 120​ ​ദി​വ​സ​മാ​ണ് ​ക​ണ്ടെ​യ്ൻ​മെ​ന്റ് ​സോ​ണി​ൽ​ ​ഇ​രു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​എ​ന്റെ​ ​വാ​ർ​ത്താ​സ​മ്മേ​ള​നം​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​പ​രി​ഹാ​സ​ ​രൂ​പ​ത്തി​ൽ​ ​ചി​ല​ർ​ ​ക​മ​ന്റി​ട്ടു.​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ജീ​വ​ന​ക്കാ​ര​ൻ​ ​വീ​ട്ടി​ൽ​ ​ന​ട്ട​ ​ക​പ്പ​ ​പി​ഴു​തു​ ​ക​ള​യാ​ൻ​ ​എം.​ഡി​ ​പ​റ​യു​മോ​യെ​ന്ന് ​ഭ​ർ​ത്താ​വി​നോ​ട് ​ഭാ​ര്യ​ ​ചോ​ദി​ക്കു​ന്നു​ ​എ​ന്നാ​യി​രു​ന്നു​ ​ആ​ക്ഷേ​പം.​ ​എ​ൻെ​റ​ ​വീ​ട്ടി​ലും​ ​കൃ​ഷി​ ​സ്ഥ​ല​മു​ണ്ട്.​ ​അ​വി​ടെ​ ​കൃ​ഷി​ ​ചെ​യ്യു​ന്ന​തും​ ​ക​പ്പ​ ​ന​ടു​ന്ന​തും​ ​ജോ​ലി​ ​സ​മ​യ​ത്ത​ല്ല​-​ ​ബി​ജു​ ​പ്ര​ഭാ​ക​ർ​ ​പ​റ​ഞ്ഞു.