bu

വെഞ്ഞാറമൂട്: വാമനപുരത്തിന്റെ വികസന സ്വപ്നങ്ങൾക്ക് നിറം പകർന്ന സംസ്ഥാന ബഡ്ജറ്റ്. വാമനപുരം മണ്ഡലത്തിൽ കോടികളുടെ വിവിധ പദ്ധതികളാണ് ബഡ്ജറ്റിൽ അനുവദിച്ചിരിക്കുന്നത്.ഇല്ലിയോട് - മൂന്നാനക്കുഴി റോഡ് 3 കോടി75 ലക്ഷം, ആറ്റിൻ പുറം - പേരയം റോഡ് 6 കോടി 50 ലക്ഷം, വേങ്കവിള - മൂഴി റോഡ് 3 കോടി50 ലക്ഷം റോഡുകൾക്കാണ് പുനരുദ്ധരിക്കുന്നതിന് അനുമതിയായത്. കൂടാതെ വട്ടപ്പൻ കാട് - ആലും കുഴി- ഇളവട്ടം റോഡ് നവീകരണം(7.80 കോടി ), ചുള്ളിമാനൂർ - പനയമുട്ടം റോഡ് നവീകരണം (10 കോടി), ആട്ടുകാൽ - പനവൂർ റോഡ് നവീകരണം (1 കോടി), പ്ലാക്കോട് - ചെമ്പൻ കോട് റോഡ് നവീകരണം (4കോടി), കല്ലറ- തൊളിക്കുഴി റോഡ് നവീകരണം (6.70 കോടി ), പൂവത്തൂർ ദർഭ കട്ടയ്ക്കാൽ റോഡ് നവീകരണം(2.50 കോടി ), പൊൻമുടി (കുളച്ചിക്കര) പി.ഡബ്ല്യു.ഡി .റസ്റ്റ് ഹൗസിന് പുതിയ കെട്ടിടം (5കോടി), കൊടി തൂക്കിയ കുന്ന് തെങ്ങും കോട് പോങ്ങുമ്മൂട് റോഡ് നവീകരണം (5കോടി ), വെഞ്ഞാറമൂട് ഔട്ടർ റിംഗ് റോഡിന്റെ പ്രവേശന കവാടങ്ങളുടെ വിപുലീകരണവും ആധുനികവത്കരണവും ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ)( 1കോടി), വാമനപുരം,നെല്ലനാട് മാണിക്കൽ പഞ്ചായത്തുകളിൽ സമഗ്ര കുടിവെള്ള പദ്ധതി,ജല ശുദ്ധീകരണശാല, ( 3കോടി), വെള്ളയം ദേശം പാലം പുനർനിർമ്മാണം (3 കോടി), പുല്ലമ്പാറ പഞ്ചായത്തിലെ നീറമൺ കടവ് തൂക്കുപാലം നിർമ്മാണം (2കോടി ), താന്നിമൂട് സിൽക്ക് ഫാം, വള്ളിയറുപ്പൻകാട് തേമ്പാമൂട് റോഡ് നവീകരണം (4 കോടി), വെഞ്ഞാറമൂട് - ചെമ്പൂർ റോഡ് നവീകരണവും അനുബന്ധ പ്രവർത്തികളും( 1കോടി), നെല്ലനാട് പഞ്ചായത്തിലെ ആലന്തറയിൽ ആധുനിക നീന്തൽക്കുളം (60 ലക്ഷം) നെല്ലനാട് പഞ്ചായത്തിലെ മുക്കുന്നൂർ ആധുനിക നീന്തൽകുളം (50 ലക്ഷം),നെല്ലനാട്,പുല്ലമ്പാറ വില്ലേജ് ഓഫീസുകൾക്ക് പുതിയ കെട്ടിടം (രണ്ടുകോടി) തുടങ്ങിയ പ്രവർത്തികൾക്ക് ടോക്കൺ പ്രൊവിഷൻ നൽകിയും ഉൾപ്പെടുത്തി.