എസ്.എസ്.എൽ.സി, പ്ലസ് ടു കാർക്കായി റീട്ടെയ്ൽ,നഴ്സിംഗ് അസിസ്റ്റന്റ്, മൊബൈൽ റിപ്പയർ ടെക്നിഷ്യൻ, കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, ഫീൽഡ് ടെക്നിഷ്യൻ നെറ്റ്വർക്ക് സ്റ്റോറേജ്, സി.സി.ടി.വി ടെക്നിഷ്യൻ മേഖലകളിൽ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. താല്പര്യമുള്ളവർ ആധാർകാർഡ്, ഫോട്ടോ, സർട്ടിഫിക്കറ്റ് എന്നിവയുമായി 23നകം നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് – 8593053750, 7356522888.
അദ്ധ്യാപകലോകം അവാർഡിന്
കൃതികൾ ക്ഷണിച്ചു
കെ.എസ്.ടി.എ ഏർപ്പെടുത്തിയ അദ്ധ്യാപകലോകം അവാർഡിന് കൃതികൾ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ അദ്ധ്യാപകർ രചിച്ച കവിതയ്ക്കാണ് പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന അവാർഡ്. അപേക്ഷയോടൊപ്പം കൃതിയുടെ മൂന്ന് കോപ്പികൾ ഫെബ്രുവരി 10നകം ലഭിക്കത്തക്കവിധം ചീഫ് എഡിറ്റർ, അദ്ധ്യാപകലോകം, കെ.എസ്.ടി.എ സംസ്ഥാന സെന്റർ, തൈക്കാട്, തിരുവനന്തപുരം 695014 വിലാസത്തിൽ ലഭിക്കണം. കവറിന് പുറത്ത് അദ്ധ്യാപകലോകം അവാർഡ് 2021 എന്ന് രേഖപ്പെടുത്തണം.
ഡിസൈൻ നയത്തിന് അഭിപ്രായം തേടുന്നു
തിരുവനന്തപുരം: സംസ്ഥാന സർക്കാർ രൂപീകരിക്കുന്ന സമഗ്ര ഡിസൈൻ നയത്തെക്കുറിച്ച് പൊതുജനാഭിപ്രായം തേടുന്നു. ഡിസൈനിന്റെ ആഗോള ഹബ്ബാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് നയരൂപീകരണം.
താത്പര്യമുള്ളവർ https://startupmission.kerala.gov.in/pages/kerala-design-policy-draft എന്ന ലിങ്കിൽ നിർദേശങ്ങൾ സമർപ്പിക്കാം.
ലൈറ്റിംഗ് ഡിസൈൻ പ്രോഗ്രാം അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം:സ്റ്റേറ്റ് റിസോഴ്സ് സെന്റർ നടത്തുന്ന ആറുമാസത്തെ ലൈറ്റിംഗ് ഡിസൈൻ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.പത്താം ക്ളാസാണ് യോഗ്യത. ദേശീയതലത്തിൽ എൻ.എസ്.ഡി.സി അംഗീകാരമുള്ള സർട്ടിഫിക്കറ്റ് കോഴ്സാണിത്.അപേക്ഷ നന്ദാവനത്തെ സ്റ്റേറ്റ് റിസോഴ്സ് കേന്ദ്രത്തിൽ നിന്ന് നേരിട്ടോ. https://srccc.in/download ൽ നിന്ന് ഡൗൺലോഡ് ചെയ്തോ എടുക്കാം. അപേക്ഷകൾ 31നകം പഠനകേന്ദ്രം, കാമിയോ ലൈറ്റ് അക്കാഡമി, കാമിയോ ലൈറ്റ് ഹൗസ്, മെഡിക്കൽ കോളേജ്, തിരുവനന്തപുരം വിലാസത്തിൽ ലഭിക്കണം. ഫോൺ. 9947530005. വെബ്സൈറ്റ് www.srcc.in