bu

നെടുമങ്ങാട്: നഗരസഭ അർബൻ വാട്ടർ സപ്ലൈ പദ്ധതി പുനരുദ്ധാരണത്തിനും വിപുലീകരണത്തിനും അടങ്കൽ തുകയായ 9.50 കോടി രൂപയുടെ 20 ശതമാനം (1 കോടി 90 ലക്ഷം) രൂപയും ആനതാഴ്ച്ചിറ പമ്പ് ഹൗസ് നവീകരണത്തിനും കുടിവെള്ള പൈപ്പ് ലൈൻ ദീർഘിപ്പിക്കലിനും അടങ്കൽ തുകയായ ഒരുകോടി രൂപയുടെ 20 ശതമാനം (20 ലക്ഷം) രൂപയും 2021 - 2022 ബഡ്ജറ്റിൽ ഉൾപ്പെടുത്തി തുക അനുവദിച്ചതായി സി. ദിവാകരൻ എം.എൽ.എ അറിയിച്ചു. പഴയ രാജപാത റോഡ് നവീകരണത്തിന് (കല്ലമ്പാറ - നെട്ട -കുമ്മിപ്പള്ളി -കെൽട്രോൺ ജംഗ്ഷൻ) 1.50കോടിയും കഴനാട് റോഡ് നവീകരണം ( വട്ടപ്പാറ - നെടുമങ്ങാട്) 3.50കോടിയും നെടുമങ്ങാട് വി.ഐ.പി.ക്ക് സമീപമുള്ള കുന്നംപാലം പുനർ നിർമ്മിക്കുന്നതിന് 1.50 കോടിയും കരിപ്പൂര്‍ വില്ലേജ് ഓഫീസ് - കാവുമൂല - ഇടമല - ഉഴപ്പാക്കോണം - ഐ.എസ്.ആർ.ഒ കോമ്പൗണ്ട് റോഡിന് 2.50 കോടിയും പോത്തൻകോട് വേങ്ങോട് - വാവറമ്പലം റോഡുകളെ ബന്ധിപ്പിക്കുന്ന കണ്ടുകുഴിപ്പാലം പുനർ നിർമ്മിക്കുന്നതിന് 3 കോടിയും ടോക്കൺ പ്രൊവിഷൻ നല്കി ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റു പദ്ധതികളും ഉൾപ്പെടുത്തിയ തുകയും.

*ആക്കോട്ടുപാറ - ചെല്ലാംകോട് പൂവത്തൂർ - നരിക്കൽ - പെരുംകൂർ റോഡ് ( 6 കോടി)
*പൂലന്തറ - തിട്ടയത്തുകോണം - കിണറ്റുമുക്ക് - മത്തനാട് റോഡ് (4 കോടി)
*ചിറ്റാഴ - പന്തപ്ലാവ് റോഡ് (4കോടി)
*മോഹനപുരം - കല്ലൂർ റോഡ് (3കോടി)
*ആനതാഴ്ച്ചിറ ബണ്ട് റോഡ് നിർമ്മാണം (50 ലക്ഷം)
*ഏണിക്കര - പഴയാറ്റിൻകര പാലവും കലാഗ്രമം പാലവും നിർമ്മിക്കുന്നതിന് (4 കോടി)
*പോത്തൻകോട് വേങ്ങോട് - വാവറമ്പലം റോഡുകളെ ബന്ധിപ്പിക്കുന്ന കണ്ടുകുഴിപ്പാലം പുനർ നിർമ്മിക്കുന്നതിന് (4 കോടി)
*സി.ആർ.പി.എഫ് - പഴയ എൻ.എച്ച് റോഡ് നവീകരണം (3 കോടി)
*കല്ലയം - ശീമവിള റോഡ് (4കോടി)
*തേക്കട - പനവൂർ റോഡ് (4കോടി)
*ഏണിക്കര -പഴയാറ്റിൻകര -തറട്ട - കാച്ചാണി റോഡ് നവീകരണം (3 കോടി)
*ഉതിരപ്പെട്ടി - കന്യാകുളങ്ങര റോഡ് (2 കോടി)
*വാവറമ്പലം - പാച്ചിറ റോഡ് (4 കോടി)