joseph

ജോസഫ് സ്റ്റിഗ്ലിറ്റ്‌സും സൗമ്യ സ്വാമിനാഥനും പങ്കെടുക്കും

തിരുവനന്തപുരം: ഭാവികേരളത്തിന്റെ സൃഷ്ടിക്ക് ദിശാബോധം നൽകുന്നതിന് ഒൻപതു സുപ്രധാന മേഖലകളിൽ നടപ്പിലാക്കേണ്ട പരിപാടികൾ നിർദ്ദേശിക്കാൻ സംസ്ഥാന ആസൂത്രണ ബോർഡ് വിദഗ്ദ്ധരെ ഉൾപ്പെടുത്തി രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കും. ഫെബ്രുവരി ഒന്നു മുതൽ മൂന്നു വരെ 'ഭാവി വീക്ഷണത്തോടെ കേരളം' എന്ന വിഷയത്തിൽ ഓൺലൈനായാണ് സമ്മേളനം .

സാമ്പത്തിക നൊബൽ ജേതാവ് ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്, ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥൻ, സർക്കാർ പ്രതിനിധികൾ, സാമ്പത്തിക ആസൂത്രണ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും.ഉന്നതവിദ്യാഭ്യാസം, ആധുനിക വ്യവസായ സാധ്യതകൾ, നൈപുണ്യവികസനം, മത്സ്യബന്ധനം കൃഷിമൃഗസംരക്ഷണം , ടൂറിസം, വിവരസാങ്കേതിക വിദ്യ, ഇ ഗവേണൻസ് ,തദ്ദേശ ഭരണം, ഫെഡറലിസം വികസനോൻമുഖ ധനവിനിയോഗം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും.

സോഫ്റ്റ് വെയർ, ഹാർഡ് വെയർ മേഖലകളെക്കുറിച്ചുള്ള സെഷൻ ഈ മാസം 24, 27 തിയതികളിലും, കൃഷി, മൃഗസംരക്ഷണ മേഖലകളുടെ പ്രാഥമിക സെഷൻ 27, 28 തീയതികളിലും. സംഘടിപ്പിക്കും.