
വെള്ളറട: അപൂർവ ഇനത്തിൽപ്പെട്ട ചിത്രശലഭത്തെ വെള്ളറട ചിറത്തലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ കണ്ടെത്തി. ഇതിന്റെ മുൻ ചിറകുകളുടെ അഗ്രഭാഗം പാമ്പുകളുടെ തലയോട് സാദൃശ്യമുണ്ട്. അറ്റ്ലസ് ശലഭം എന്ന് വിളിപ്പേരുള്ള അറ്റാക്കസ് അറ്റ്ലസ് വിഭാഗത്തിൽപ്പെട്ടതാണ് ശലഭമെന്നും ഏഷ്യൻ വനങ്ങളിൽ കണ്ടുവരുന്നുണ്ടെന്നും ജന്തുശാസ്ത്രജ്ഞർ പറയുന്നു. ലെപിഡോപ്റ്റീറ വിഭാഗത്തിലെ ഏറ്റവും വലിയ ജീവികളിൽ ഒന്നാണ് ഇത്. ചിറകുകൾക്ക് 22 മുതൽ 30 സെന്റിമീറ്റർവരെ നീളമുണ്ട്. രണ്ടാഴ്ച വരെയാണ് ഈ ജീവിയുടെ ജീവിതചക്രം. ഉൗർജം കുറച്ച് ചെലവാക്കുന്നതിനായി പകൽ സമയത്ത് വിശ്രമിക്കുകയും രാത്രി സമയങ്ങളിൽ പറക്കുകയും ചെയ്യുന്നു. ശലഭ വിഭാഗങ്ങളിൽ ചിറകുകൾക്ക് ഏറ്റവും കൂടുതൽ ഉപരിതല വിസ്തീർണമുള്ള ശലഭമാണ് ഇതെന്ന് ജന്തു ശാസ്ത്രവിദ്ഗ്ദ്ധർ പറയുന്നു.