sakeer

ചിറയിൻകീഴ്: ധീര രക്തസാക്ഷി സക്കീറിന്റെ ഇരുപത്തിയാറാം രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. പെരുമാതുറ മാടൻവിള സക്കീർ സ്ക്വയറിൽ നടന്ന ചടങ്ങിൽ ആനാവൂർ നാഗപ്പൻ സക്കീർ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചു. മംഗലപുരം ഏര്യാ സെക്രട്ടറി മധു മുല്ലശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡോ. എ. സമ്പത്ത് എക്സ് എം.പി, വി. ജോയി എം.എൽ.എ, ആർ. സുഭാഷ്, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ബാലമുരളി, ജില്ലാ സെക്രട്ടറി കെ.പി. പ്രമോഷ്, ഏര്യാ സെക്രട്ടറി വിനീഷ്, മംഗലപുരം ഏര്യാ ട്രഷറർ എം റെജി, ലോക്കൽ സെക്രട്ടറി ഷിഹാബ്, പ്രസിഡന്റ് ആഷിഫ്, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷ്, സംസ്ഥാന കമ്മിറ്റി അംഗം എ.ആർ. രാഹുൽ, ജില്ലാ പ്രസിഡന്റ് അഭിജിത്ത്, മംഗലപുരം ഏര്യാ സെക്രട്ടറി ജി. ഗോവിന്ദ്, സി.പി.എം ആറ്റിങ്ങൽ ഏര്യാ കമ്മിറ്റി അംഗങ്ങളായ പി. മണികണ്ഠൻ, വിഷ്ണുചന്ദ്രൻ, അഴൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ തുടങ്ങിയവർ സംസാരിച്ചു. പെരുങ്ങുഴി ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. എം. റാഫി സ്വാഗതവും എസ്.എഫ്.ഐ ഏരിയാ പ്രസിഡന്റ് കണ്ണൻ നന്ദിയും പറഞ്ഞു.