thomas-issacc

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കിഫ്ബിയുടെ മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് കംപ്ട്രോളർ ആൻ‌ഡ് ഓഡിറ്റർ ജനറൽ (സിഎ.ജി). ഇന്നലെ നിയമസഭയിൽ വച്ച സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോർട്ടിലാണ് വിമർശനം.

സഞ്ചിത നിധിയുടെ ഉറപ്പിൽ ഇന്ത്യയ്ക്കകത്തു നിന്ന് കടമെടുക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും, ഭരണഘടനയുടെ 293(3) വകുപ്പു പ്രകാരം കടമെടുപ്പിന്റെയും തിരിച്ചടവിന്റെയും രേഖകൾ സംസ്ഥാനം കേന്ദ്രത്തിന് നൽകണം. 2018-19ലെ കടമെടുപ്പ് പരിധി സംസ്ഥാന ജി.ഡി.പിയുടെ മൂന്ന് ശതമാനമായിരുന്നു. ഭരണഘടന പ്രകാരമുള്ള കടമെടുപ്പ് പരിധി മറികടക്കുന്നതാണ് കിഫ്ബി വായ്പ. ഇതിന് നിയമസഭയുടെ അനുമതിയുമില്ല. വിദേശ കടമെടുപ്പിന് അധികാരം കേന്ദ്രസർക്കാരിന് മാത്രമാണ്. കിഫ്ബിയുടെ കടമെടുപ്പ് സർക്കാരിന്റെ കടം തന്നെയാണ്. സർക്കാരിന്റെ റവന്യൂ വരുമാനം വഴിയാണ് കടം തിരിച്ചടയ്ക്കുന്നത്. കിഫ്ബിക്ക് മസാല ബോണ്ടിൽ വായ്പ വാങ്ങാൻ റിസർവ് ബാങ്ക് നൽകിയ അനുമതി ചോദ്യം ചെയ്യപ്പെടാവുന്നതാണ്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പ

പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പാ തിരിച്ചടവ് അവയുടെ വരവിലാണെങ്കിലും സർക്കാർ ഗ്യാരന്റിയിലാണ് വായ്പ ലഭിക്കുന്നത്. ബഡ്‌ജറ്റിൽ ഈ കടമെടുപ്പ് പ്രതിഫലിക്കുന്നില്ലെങ്കിലും തിരിച്ചടയ്ക്കേണ്ട ബാദ്ധ്യതയിൽ നിന്ന് സർക്കാർ ഒഴിവാകുന്നില്ല. സ്വന്തമായി വരുമാനമില്ലാത്ത കിഫ്ബിയുടെ കടം ആകസ്മിക ബാദ്ധ്യതയെന്ന സർക്കാർ വാദം ആശ്ചര്യകരമാണ്.

കിഫ്ബിയുടെ പേരിൽ ഫണ്ടുകൾ ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചതിനാലും തിരിച്ചടയ്ക്കുന്നത് പെട്രോൾ, സെസ് , മോട്ടാർ വാഹന നികുതി തുടങ്ങിയ സർക്കാർ തനതു വരവുകളിൽ നിന്നായതിനാലും റവന്യൂ വിഭവങ്ങളുടെ മേൽ ബാദ്ധ്യത സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം ബാദ്ധ്യതകൾ സുതാര്യതയിൽ സംശയം ജനിപ്പിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

​സി.​എ.​ജി​ ​റി​പ്പോ​ർ​ട്ട് ​:​ ​വ്യ​വ​സ്ഥ ലം​ഘി​ച്ചെ​ന്ന് ​മ​ന്ത്രി​ ​ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം​:​ ​സി.​എ.​ജി​ ​റി​പ്പോ​ർ​ട്ട് ​ത​യ്യാ​റാ​ക്കി​യ​ത് ​വ്യ​വ​സ്ഥ​ക​ളും​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളും​ ​ലം​ഘി​ച്ചാ​ണെ​ന്ന്,​ ​ഇ​ന്ന​ലെ​ ​സ​ഭ​യി​ൽ​ ​സി.​എ.​ജി​ ​റി​പ്പോ​ർ​ട്ടി​നോ​ടൊ​പ്പം​ ​വ​ച്ച​ ​ത​ന്റെ​ ​നി​രീ​ക്ഷ​ണ​ ​കു​റി​പ്പി​ൽ​ ​ധ​ന​മ​ന്ത്രി​ ​തോ​മ​സ് ​ഐ​സ​ക് ​വി​മ​ർ​ശി​ച്ചു.ഓ​ഡി​റ്ര് ​റി​പ്പോ​ർ​ട്ടി​ൽ​ ​എ​ന്തെ​ങ്കി​ലും​ ​കാ​ര്യ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ ​മു​മ്പ് ​സ​ർ​ക്കാ​രി​ന് ​അ​വ​സ​രം​ ​ന​ൽ​ക​ണ​മെ​ന്ന് 2007​ലെ​ ​റ​ഗു​ലേ​ഷ​ൻ​ ​ഓ​ൺ​ ​ഓ​‌​ഡി​റ്റ് ​ആ​‌​ൻ​‌​ഡ് ​അ​ക്കൗ​ണ്ട്സി​ൽ​ ​പ​റ​യു​ന്നു​ണ്ട്.​ ​ക​ര​ട് ​ഖ​ണ്ഡി​ക​യ്ക്ക് ​സ​ർ​ക്കാ​ർ​ ​ന​ൽ​കു​ന്ന​ ​മ​റു​പ​ടി​ക്കും​ ​അ​ക്കൗ​ണ്ട​ന്റ് ​ജ​ന​റ​ൽ​ ​പ​രി​ഗ​ണ​ന​ ​ന​ൽ​ക​ണം.​ ​മ​റു​പ​ടി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ക​ര​ട് ​ഓ​‌​‌​ഡി​റ്റ് ​റി​പ്പോ​ർ​ട്ട് ​പ​രി​ഷ്ക​രി​ക്കു​ക​യോ,​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്താ​തി​രി​ക്കു​ക​യോ​ ​ചെ​യ്യാം.
ഓ​ഡി​റ്റ് ​റി​പ്പോ​ർ​ട്ടി​ൽ​ ​ഏ​തെ​ങ്കി​ലും​ ​അ​ഭി​പ്രാ​യ​ങ്ങ​ളോ​ ​നി​രീ​ക്ഷ​ണ​ങ്ങ​ളോ​ ​വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നു​ ​മു​മ്പ് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന് ​വി​ശ​ദീ​ക​ര​ണ​ത്തി​ന് ​അ​വ​സ​രം​ ​ന​ൽ​ക​ണം.​ ​സ​ർ​ക്കാ​രി​നെ​ ​അ​റി​യി​ച്ചി​ട്ടി​ല്ലാ​ത്ത​ ​ഏ​തെ​ങ്കി​ലും​ ​അ​ഭി​പ്രാ​യ​മോ​ ​നി​രീ​ക്ഷ​ണ​മോ​ ​ഉ​ൾ​പ്പെ​ടു​ത്താ​നാ​വി​ല്ല.​ ​ഇ​വി​ടെ,​ 2020​ ​ജൂ​ൺ​ 22​ന് ​ന​ട​ത്തി​യ​ ​യോ​ഗ​ത്തി​ന്റെ​ ​ന​ട​പ​ടി​ക്കു​റി​പ്പ് ​സ​ർ​ക്കാ​രി​ന് ​ല​ഭി​ച്ചി​ട്ടി​ല്ല.
ക​ര​ട് ​റി​പ്പോ​ർ​ട്ടും​ ​ഓ​ഡി​റ്റ് ​റി​പ്പോ​ർ​ട്ടും​ ​ത​മ്മി​ൽ​ ​സാ​ര​മാ​യ​ ​വ്യ​ത്യാ​സ​മു​ണ്ട്.​ ​സി.​എ.​ജി​യു​ടെ​ ​ച​ട്ട​ങ്ങ​ൾ​ക്ക് ​വി​രു​ദ്ധ​മാ​യാ​ണ് ​റി​പ്പോ​ർ​ട്ട് ​ത​യ്യാ​റാ​ക്കി​യ​ത്.​ ​ഈ​ ​സ​ർ​ക്കാ​ർ​ ​ആ​വി​ഷ്ക​രി​ച്ച​ ​വി​ക​സ​ന​ ​വീ​ക്ഷ​ണ​ങ്ങ​ളെ​ ​ഇ​ത് ​ദോ​ഷ​മാ​യി​ ​ബാ​ധി​ക്കും.​ ​സ​ർ​ക്കാ​രി​ന് ​ഉ​ചി​ത​മാ​യ​ ​രീ​തി​യി​ൽ​ ​പ്ര​ശ്നം​ ​പ​രി​ഹ​രി​ക്ക​ണ​മെ​ന്നും​ ​ഐ​സ​ക് ​ആ​വ​ശ്യ​പ്പെ​ട്ടു.