കടയ്ക്കാവൂർ: കേരള ബഡ്ജറ്റിൽ തൊഴിലുറപ്പ് മേഖലയ്ക്ക് നൽകിയ പരിഗണനയ്ക്ക് എൽ.ഡി.എഫ് സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് തൊഴിലാളികൾ എൻ.ആർ.ജി വർക്കേഴ്സ് യൂണിയൻ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമ നിധിയും, അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടി രൂപയും ബഡ്ജറ്റിൽ അനുവദിച്ചു. കൂടാതെ 75 ദിവസം പണിചെയ്യുന്ന തൊഴിലാളികൾക്ക് 1000 രൂപ ബോണസും അനുവദിച്ചിട്ടുണ്ട്.
നേരത്തെ ഇത് 100 ദിവസം പണി ചെയ്യുന്നവർക്ക് മാത്രമായിരുന്നു. അഞ്ചുതെങ്ങിൽ പ്രകടനത്തിന് ശേഷം നടന്ന യോഗം യൂണിയൻ ഏരിയ സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര ഉദ്ഘടാനം ചെയ്‌തു. കെ.ആർ. നീലകണ്ഠൻ സംസാരിച്ചു.