നെയ്യാറ്റിൻകര:ഓലത്താന്നി കൂട്ടപ്പന അവണാകുഴി റോഡിന്റെ ടാറിംഗ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും കിസാൻ കോൺഗ്രസും സംയുക്തമായി മാർച്ച് നടത്തി. കൊടങ്ങാവിളയിൽ നിന്നാരംഭിച്ച മാർച്ച് അതിയന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.സമാപന സമ്മേളനം അവണാകുഴി ജംഗ്ഷനിൽ മുൻ എം.എൽ.എ ആർ.സെൽവരാജ് ഉദ്ഘാടനം ചെയ്തു.കിസാൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.ഐ.സനൽകുമാർ അദ്ധ്യാക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ജെ.അഭിജിത്, കെ.ബി.ശശാങ്കൻ, വേലായുധൻ നായർ, കെ.വൈ.ആൻറണി, ഇന്ദിരാ മോഹൻ, പഞ്ചായത്ത് മെമ്പർമാരായ നിർമ്മലകുമാരി, വിഷ്ണു.എസ് തുടങ്ങിയവർ പങ്കെടുത്തു.