ആറ്റിങ്ങൽ :അവനവഞ്ചേരി പരവൂർകോണം എൽ.പി.എസിൽ എം.എൽ എ ഫണ്ടായ 12 ലക്ഷം ചെലവഴിച്ച് വാങ്ങിയ ബസ് അഡ്വ. ബി.സത്യൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാ ചെയർ പേഴ്സൻ അഡ്വ.എസ്. കുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ തുളസി ധരൻ പിള്ള,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, കൗൺസിലർമാരായ, രാജഗോപാലൻ പോറ്റി, ആർ.എസ്. അനൂപ്, എ.ഇ.ഒ വിജയകുമാരൻ നമ്പൂതിരി, എം.മുരളി, ഭാസീരാജ്, ഹെഡ്മിസ്ട്രസ് അജിത.റ്റി എസ്, എന്നിവർ സംസാരിച്ചു.