ആറ്റിങ്ങൽ:ദേശീയ ജനസംഖ്യാ വിദ്യാഭ്യാസ പദ്ധതിയുടെ ആഭിമുഖ്യത്തിൽ ദേശീയ തലത്തിൽ സംഘടിപ്പിച്ച റോൾ പ്ലേ മത്സരത്തിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാതല മത്സരത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി.ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ പ്രാർത്ഥന ബി.ഗോപാൽ,അസ്മിയ അസ്ലം,എസ്.എസ്.ശ്രദ്ധ,വൈ.എസ്.സാനിയ എന്നിവരാണ് സ്കൂളിനു വേണ്ടി മത്സരിച്ച് ഒന്നാം സ്ഥാനം നേടിയത്.സ്കൂളിലെ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെർച്വൽ സംവിധാനത്തിലായിരുന്നു മത്സരം. ഇംഗ്ലീഷ് ഭാഷയിൽ അവതരിപ്പിച്ച 6 മിനിറ്റ് ദൈർഘ്യമുള്ള റോൾ പ്ലേയ്ക്കാണ് സമ്മാനാർഹമായത്.