ജിയോ ബേബി സംവിധാനം ചെയ്ത 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ റിലീസിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംവിധായകൻ ജിയോ ബേബിയെ കുറിച്ച് അദ്ദേഹത്തിന്റെ ജൂനിയറും നോൺസൻസ് സിനിമയുടെ സംവിധായകനുമായ എം.സി ജിതിൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
എം.സി ജിതിന്റെ ഫേസ്ബുക്ക് കുറിപ്പ്:
പ്ലസ് ടു കഴിഞ്ഞു സിനിമയാണെന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞു അന്നത്തെ കേരളത്തിലെ ഒരേയൊരു മീഡിയ കോളേജായ SJCC (St. Joseph College of Communication) യിൽ 2007 ൽ ഞാനെത്തുമ്പോൾ ക്യാംപസിലെ വൈറൽ ഹോട്ട് ന്യൂസ് ആയിരുന്നു M.A Cinema and Television പഠിച്ചുകൊണ്ടിരുന്ന 4 സീനിയേഴ്സിനെ ബ്ളൂ ഫിലിം എടുത്തതിന് ഡിസ്മിസ് ചെയ്തത് ! അത് കേളേജിൽ മാത്രമല്ല, തൊട്ടടുത്ത ചായക്കടയിലെ ചേട്ടൻ മുതൽ നാട്ടുകാരു വരെ നമ്മുടെ കേളേജിനെ അങ്ങെയനാണന്ന് അഡ്രസ് ചെയ്തിരുന്നത്, അതായിരുന്നു പൊതുബോധം.
Arts & Visual Perception പഠിപ്പിക്കുമ്പോഴും ആർട്ടിന് 'അതിർവരമ്പുകൾ' ഉണ്ടെന്ന ചിന്താഗതി സ്റ്റുഡന്റസിൽ ഇൻജെക്ട് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു ! അന്ന് എനിക്ക് ആ നാലുപേരോട് തോന്നിയ 'അമർഷം' പിന്നീട് എപ്പഴോ ആ ഷോർട്ട് ഫിക്ഷൻ കാണാനിടയായപ്പോൾ ഹോമോ സെക്ഷ്വോലിറ്രി ആണ് കണ്ടന്റെന്നും അന്ന് ജിയോ ബേബിയും ഫ്രണ്ട്സും ഒരു കൾട്ട് ഐറ്റമാണ് ചെയ്തതെന്നും തിരിച്ചറിഞ്ഞ മൊമന്റിൽ അതൊരു റെസ്‌പെക്ട് ആയി മാറുകയായിരുന്നു. കഴിഞ്ഞ ദിവസം 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' കണ്ടു കഴിഞ്ഞപ്പോൾ അതേ ബ്രേക്കിംഗ് ആണെനിക്ക് ഫീൽ ചെയ്തത്. അന്ന് ക്യാംപസിലെ അതിർവരമ്പുകളെ ബ്രേക്ക് ചെയ്ത ആ ക്രീയേറ്റീവ് പേഴ്സൺ ഇന്ന് സൊസൈറ്റിയിലെ പാട്രിയാർക്കിയും റീലിജിസ് ബ്ലൈന്റ്നസുമാണ് ബ്രേക്ക് ചെയ്തത്. അന്നതിന്റെ പേരിൽ നാലു വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം നിഷേധിച്ച കേളേജിന്റെ നിലപാട് ഇനിയിവിടെ ഒരിക്കലും ആവർത്തിക്കാതിരിക്കട്ടെ. ആർട്ട് ഫ്രീഡമാണെന്ന് തിരിച്ചറിയട്ടെ ! മാറിവരുന്ന കാലഘട്ടത്തിൽ നിങ്ങളും നിങ്ങളുടെ മഹത്തായ ഭാരതീയ അടുക്കളയും ഒരു നാഴികകല്ലായി സിനിമാചരിത്രത്തിൽ അടയാളപ്പെടുത്തും ! ഈ വിപ്ലവ സൃഷ്ടിയിൽ ഒരോ Sjccianനും അഭിമാനിക്കാം.