komalakumar

തിരുവനന്തപുരം : പി. മാധവൻ തമ്പി പാത്രക്കട ഉടമയും വ്യവസായിയും കരമന കോമള വിലാസ് മെറ്റൽ ഇൻഡസ്ട്രീസിന്റെ ഉടമയുമായ എം. കോമളകുമാർ (76) ജവഹർനഗർ ശിവജി സഫയറിൽ നിര്യാതനായി. പരേതരായ വ്യവസായി പി. മാധവൻ തമ്പിയുടെയും സരസ്വതി അമ്മയുടെയും മകനാണ്. ശബരിമല പതിനെട്ടാം പടിയിൽ പതിക്കാനുള്ള പഞ്ചലോഹ പ്ളേറ്റുകളും പട്ടം താണുപിള്ളയുടെ പ്രതിമയും തയ്യാറാക്കിയത് ഇദ്ദേഹത്തിന്റെ ഫാക്ടറിയിലാണ്. ഭാര്യ : ജോയ് കോമളകുമാർ. മക്കൾ : അഞ്ജന തമ്പി, അർച്ചന നായർ, അപർണ ജോയ് നായർ. മരുമക്കൾ: ദിനേശ് തമ്പി, ബിരൺ നായർ, ഹരി നായർ.