തിരുവനന്തപുരം: മുൻ വർഷത്തെ ചെലവ്, തുക വിനിയോഗിക്കാനുള്ള വകുപ്പുകളുടെ കഴിവ് എന്നിവയെ ആധാരമാക്കി ബഡ്ജറ്റ് ആവശ്യകത യാഥാർത്ഥ്യ ബോധത്തോടെ നിർണയിക്കുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ധനവകുപ്പും പരാജയപ്പെട്ടതായി സി.എ.ജി വിലയിരുത്തൽ.
*ധനവിനിയോഗത്തിനായി നീക്കിവച്ചതിൽ നിന്ന് ചെലവഴിച്ചതിന് 10.38 ശതമാനത്തിലേറെ വ്യത്യാസമുണ്ട്.
*റവന്യൂ, മൂലധനം തുടങ്ങിയവ ചെലവുകളുടെ പദ്ധതി-പദ്ധതിയേതര ഗ്രാന്റുകളിലെ അസൽ ബഡ്ജറ്റിലും അന്തിമ ചെലവിലുമുള്ള വ്യത്യാസം 19,845 കോടി
*മത്സ്യബന്ധനം, പഞ്ചായത്ത്, വ്യവസായം, ജലസേചനം എന്നിവയിലായി 50 ശതമാനത്തിലേറെ തുക വിനിയോഗിക്കാതെ കിടക്കുന്നു.
*യഥാർത്ഥ ബഡ്ജറ്റിന്റെ 32 ശതമാനവും മിച്ചം. വികസന ചെലവുകൾക്കും ആസ്തി നിർമ്മാണങ്ങൾക്കും വേണ്ടി ബഡ്ജറ്രിൽ നീക്കി വച്ചിരിക്കുന്ന തുക ചെലവഴിക്കുന്നതിൽ സർക്കാരിന്റെ പരാജയമാണിത് കാണിക്കുന്നത്.
*നൂറുകോടിയിലധികം വകയിരുത്തി ധനവിനിയോഗങ്ങളിൽ 25 ശതമാനത്തിൽ കൂടുതൽ മിച്ചമുള്ള 17 ഗ്രാന്റുകളുണ്ട്. സർക്കാർ സാമ്പത്തിക വികസന മേഖലകൾക്ക് മൂൻഗണന നൽകിയില്ല .
*പൊലീസ്, വിദ്യാഭ്യാസം, കായിക വിനോദം, പട്ടികജാതി, പട്ടികവർഗ, ന്യൂനപക്ഷ ക്ഷേമം, കൃഷി, ഭക്ഷ്യം. ഗ്രാമവികസനം, സാമൂഹ്യക്ഷേമം തുടങ്ങി 14 ഗ്രാന്റുകളിൽ കഴിഞ്ഞ മൂന്ന് വർഷമായി 100 കോടിയിലേറെ വീതം മിച്ചം