ചിറയിൻകീഴ്:നിത്യഹരിത നായകൻ പ്രേംനസീറിന്റെ 32-ാം ചരമവാർഷികത്തിന്റെ ഭാഗമായി ശാർക്കര നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂൾസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങിൽ പ്രേംനസീറിന്റെ പ്രതിമയിൽ ജില്ലാ പഞ്ചായത്ത് അംഗവുമായ ആർ.സുഭാഷ് പുഷ്പാർച്ചന നടത്തി.ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി,എസ്.വി.അനിലാൽ,പി.മണികണ്ഠൻ,മനോജ്.ബി.ഇടമന, വേണുഗോപാലൻനായർ,ജോഷിബായി,വിജയകുമാർ,സന്തോഷ് കുമാർ,ദിനേശ്,വ്യാസൻ,കളിയിൽപുര രാധാകൃഷ്ണൻ,സ്കൂൾ മാനേജർ സുഭാഷ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.