വക്കം : കായിക്കരകടവിൽ 28.32 കോടി രൂപ ചെലവഴിച്ച് പാലം നിർമ്മിക്കാൻ രൂപരേഖയായതായി മന്ത്രി ജി. സുധാകരൻ നിയമസഭയെ അറിയിച്ചു. ബി. സത്യൻ എം.എൽ.എ യുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കായിക്കര പാലത്തിന് 2017-18 ബഡ്ജറ്റിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 25കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കി 28.32 പദ്ധതിയുടെ സാമ്പത്തികാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.സ്ഥലം ഏറ്റെടുക്കുന്നതിന് 5.50 കോടി രൂപ അനുവദിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിന് അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി ടെണ്ടർ ചെയ്യുകയും നടപടികൾ പുരോഗമിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.