sugathakumari-anusmaranam

വർക്കല:സുഗതകുമാരിടീച്ചറുടെ നിര്യാണത്തിൽ അനുശോചിക്കാൻ വർക്കല സാന്ത്വനം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന യോഗം ചരിത്രഗവേഷകനായ ജി.പ്രിയദർശനൻ ഉദ്ഘാടനം ചെയ്തു.കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ.പി.ചന്ദ്രമോഹൻ,നഗരസഭ ചെയർമാൻ കെ.എം.ലാജി, ട്രസ്റ്റ് ഭാരവാഹികളായ ശരണ്യാസുരേഷ്,എസ്.വിശ്വനാഥൻനായർ, എം.സബേശൻ,നവാസ്,അഡ്വ. പി.സി.സുരേഷ്,പുന്നമൂട് രവി,വിമൽകുമാർ,ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.കാഥികൻ കാപ്പിൽ അജയകുമാർ രാത്രിമഴ എന്ന കവിത അവതരിപ്പിച്ചു.