നെയ്യാറ്റിൻകര : എരുത്താവൂർ ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ കാവടി മഹോത്സവവും തൃക്കൊടിയേറ്റുത്സവവും പള്ളിവേട്ട, തിരു. ആറാട്ടും 28 മുതൽ ഫെബ്രുവരി 6 വരെ നടക്കും. 28ന് രാവിലെ 9ന് എരുത്താവൂർ ഒരാനാകോട് ധർമ്മശാസ്താക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ക്ഷേത്രക്കാവടി എരുത്താവൂർ ക്ഷേത്രത്തിൽ ഉച്ചയ്ക്ക് 12ന് എത്തിച്ചേരുകയും തുടർന്ന് അഭിഷേകം നടത്തുകയും ചെയ്യും. തൈപ്പൂയക്കാവടി, പള്ളിവേട്ട, തിരു: ആറാട്ട് എഴുന്നള്ളത്തുകൾ എന്നിവയ്ക്ക് കൊവിഡ് 19 പ്രോട്ടോക്കാൾ അനുസരിച്ച് തട്ട പൂജകൾക്കായി വയ്ക്കുന്ന തട്ട നിവേദ്യം കാവടി തുടങ്ങുന്ന സ്ഥലത്തോ ക്ഷേത്ര പടിയിലോ നൽകിയും സ്വാമിയെ വരവേറ്റ് അനുഗ്രഹം നേടണമെന്ന് അപേക്ഷിക്കുന്നു. 28ന് സന്ധ്യാദീപാരാധനയ്ക്ക് ശേഷം ക്ഷേത്ര തന്ത്രി ശ്രീകണ്ഠേശ്വരം ഗണേശ് പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി 6ന് ആറാട്ടോടുകൂടി സമാപിക്കുമെന്ന് രക്ഷാധികാരി കെ.എസ്. പത്മനാഭൻ അറിയിച്ചു. 28ന് രാവിലെ 6.30ന് മഹാഗണപതിഹോമം, 9ന് പുരാണപാരായണം, 11ന് കലശാഭിഷേകം, 12 കാവടി അഭിഷേകം, വൈകിട്ട് 7ന് മേൽ തൃക്കൊടിയേറ്റ്. 7.30ന് അലങ്കാര ദീപാരാധന. 29ന് രാവിലെ 6ന് മഹാഗണപതിഹോമം, 9.30ന് നാഗരൂട്ട്, 11ന് കലശാഭിഷേകം, വൈകിട്ട് ഭജന. 30ന് രാവിലെ 6ന് മഹാഗണപതിഹോമം, 7.30ന് മുളപൂജ, കലശാഭിഷേകം, വൈകിട്ട് സന്ധ്യാദീപാരാധന. 31ന് രാവിലെ മഹാഗണപതിഹോമം, 7.30ന് ഉഷപൂജ, 11ന് കലശാഭിഷേകം, 11ന് ഭജന. 1ന് രാവിലെ 5.30ന് അഭിഷേകം, 6ന് മഹാഗണപതിഹോമം, 9ന് വിഷ്ണുസഹസ്രനാമജപവും ശ്രീമദ് ഭഗവത് ഗീതാ പാരായണവും, 11ന് കലശാഭിഷേകം, വൈകിട്ട് ഭജന. 2-ന് രാവിലെ 6ന് മഹാഗണപതിഹോമം, 6.30ന് ഉഷപൂജ, 9.30ന് കലശാഭിഷേകം, 10ന് മരപ്പാണി ഉത്സവബലി, വൈകിട്ട് ഭജന. 3-ന് രാവിലെ 6ന് മഹാഗണപതിഹോമം, 9 മുതൽ സ്‌കന്ദപുരാണ പാരായണം, 11 കലശാഭിഷേകം, വൈകിട്ട് ഭജന, സന്ധ്യാദീപാരാധന. 4-ന് രാവിലെ അഭിഷേകം, 6ന് മഹാഗണപതിഹോമം, 9ന് കലശാഭിഷേകം, 9.30ന് മരപ്പാണി ഉത്സവബലി, വൈകിട്ട് 5ന് ഭജന, 8ന് ശ്രീഭൂതബലി. 5-ന് രാവിലെ 6ന് മഹാഗണപതിഹോമം, 7.30ന് മുളപൂജ, 8ന് ശ്രീഭൂതബലി, 11ന് കലശാഭിഷേകം, 12ന് ഉച്ചപൂജ. വൈകിട്ട് 5.30ന് സംഗീത ഗാനസുധ, സന്ധ്യാദീപാരാധന, 8ന് പള്ളിവേട്ട എഴുന്നെള്ളത്ത്, 8.15ന് പള്ളിവേട്ട തിരികെ എഴുന്നെള്ളത്ത്. 6-ന് രാവിലെ 6ന് മഹാഗണപതിഹോമം, 6.30ന് ഉഷപൂജ, ഉദയാസ്തമനപൂജ, 9ന് ദേവി മാഹാത്മ്യ പാരായണം, 9.30ന് കലശപൂജ, 11ന് ഉച്ചപൂജ, 3.30ന് തൃക്കൊടിയിറക്ക്. വൈകിട്ട് 6ന് തിരിച്ചെഴുന്നള്ളത്ത്.