biju-ramesh

തിരുവനന്തപുരം: ബാർ കോഴ കേസിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി ബിജുരമേശ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു.

കേസിന്റെ മെരിറ്റിലേക്ക് കോടതി പോയിട്ടില്ല. മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത് പൂർണ വിവരം അടങ്ങിയ സി.ഡിയാണ്. ആദ്യം വിജിലൻസിന് നൽകിയ സി.ഡി താൻ കോടതിയിൽ നൽകി. വിജിലൻസിന് നൽകിയ സി.ഡി എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമാക്കിയിരുന്നതാണ്.

വിജിലൻസ് കെ.എം.മാണിയെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന ബാറുടമകളുടെ സംഭാഷണം റെക്കോർഡ് ചെയ്തതാണ് നൽകിയത്. എന്നാൽ കോടതി അത് പരിശോധിച്ചില്ല. ഹർജി നൽകിയ ശ്രീജിത്ത് രമേശ് ചെന്നിത്തലയുടെ ബിനാമിയാണ്. ബാർ കോഴക്കേസ് ഒതുക്കി തീർക്കാനാണ് ശ്രമം. വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ല.

സി.ഡിയിലെ വിവരങ്ങൾ പുറത്തുവിടുകയാണെങ്കിൽ അത് വഴിത്തിരിവാകും. കള്ളസാക്ഷി ഇന്നുവരെ പറഞ്ഞിട്ടില്ല.