malsyam

വിതുര:മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി തൊളിക്കോട് പഞ്ചായത്തിലെ പനയ്ക്കോട് പാമ്പാടിയിൽ ബിജിചന്ദ്ര വീട്ടുവളപ്പിൽ നടത്തിയ മത്സ്യക്കൃഷിയുടെ വിളവെടുപ്പുത്സവം തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷ് നിർവഹിച്ചു. പുളിമൂട് വാർ‌ഡ് മെമ്പർ ജെ.അശോകൻ,മത്സ്യകർഷക പ്രമോട്ടർ തച്ചൻകോട് മനോഹരൻനായർ,ബാബുക്കുട്ടൻ,രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് നടത്തിയ കൃഷിയിൽ മികച്ച വിളവ് ലഭിച്ചു.