തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സി-ആപ്ടിൽ അഞ്ചുമാസം ദൈർഘ്യമുള്ള ഓൺലൈൻ ലോജിസ്റ്റിക്സ് ട്രെയിനിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. കോഴ്സിൽ പങ്കെടുക്കുന്നവർക്ക് കൊച്ചി, ഡൽഹി, ചെന്നൈ, ബാംഗ്ളൂർ ഒരു മാസത്തെ ഇന്റേൺഷിപ്പ് ലഭ്യമാക്കും. ഫോൺ: 9778192644
കരട് പട്ടിക
തിരുവനന്തപുരം: സംസ്ഥാനത്തെ പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്ക് കേന്ദ്ര സംസ്ഥാന സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനു സഹായകമാകുന്ന മത്സരപരീക്ഷാ പരിശീലനത്തിനു ധനസഹായം നൽകുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാമിന്റെ കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.bcdd.kerala.gov.in.
അക്യുപ്രഷർ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ കോഴ്സ്
തിരുവനന്തപുരം: എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന അക്യുപ്രഷർ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകൾക്ക് 31വരെ അപേക്ഷിക്കാം. നന്ദാവനം പൊലീസ് ക്യാമ്പിനു സമീപത്തെ എസ്.ആർ.സി ഓഫീസിൽ നിന്ന് പ്രോസ്പെക്ടസ് ലഭിക്കും. ഫോൺ: 04712325102, 9446323871.
പരീക്ഷ നടത്തും
തിരുവനന്തപുരം : ന്യൂഡൽഹിയിലെ കേരള ഹൗസിലെ നോട്ടിഫിക്കേഷൻ 8/C1/2020/KH, തീയതി 22.10.2020 പ്രകാരം വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ചവർക്കുളള ഒ.എം.ആർ പരീക്ഷ 30, 31 തീയതികളിൽ ഡൽഹി, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ നടത്തുമെന്ന് എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ അറിയിച്ചു. ഹാൾ ടിക്കറ്റ് www.lbscetnre.kerala.gov.in ൽ.
ആയുർവേദ അദ്ധ്യാപക ഒഴിവ്
തിരുവനന്തപുരം: തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ രചനാശരീര, രോഗനിദാനം വകുപ്പുകളിൽ കരാർ വ്യവസ്ഥയിൽ ഓരോ അദ്ധ്യാപക തസ്തിക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും പ്രവൃത്തിപരിചയവും അഭിലഷണീയം. 28ന് രാവിലെ 11ന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടക്കും. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
നെഹ്റു യുവകേന്ദ്രയിൽ അവസരം
തിരുവനന്തപുരം: സാമൂഹിക -സേവന-സന്നദ്ധ രംഗത്ത് പ്രവർത്തിക്കാൻ താത്പര്യമുള്ള 100 യുവജനങ്ങൾക്ക് കേന്ദ്ര യുവജന കായിക മന്ത്രാലയത്തിനു കീഴിലുള്ള ജില്ലാ നെഹ്റു യുവകേന്ദ്രയിൽ ഒരു വർഷം മെന്റർമാരായി പ്രവർത്തിക്കാൻ അവസരം. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ വികസനപരിപാടികളെക്കുറിച്ചുള്ള വിവരങ്ങൾ ഗ്രാമതലത്തിൽ എത്തിക്കുകയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയുമാണ് ലക്ഷ്യം. പ്രവർത്തനകാലാവധി പൂർത്തിയാക്കുന്നവർക്ക് ഇന്റേൺഷിപ്പിന് തുല്യമായ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകും. 18 നും 25 നും മദ്ധ്യേ പ്രായമുള്ളവർ 9495905999 എന്ന വാട്ട്സ് നമ്പരിൽ പേര്,പഞ്ചായത്തിന്റെ പേര്,മൊബൈൽ നമ്പർ എന്നിവ 30 ന് മുൻപായി അയയ്ക്കണം.