
തിരുവനന്തപുരം: നിയമസഭാ സമ്മേളനം നടക്കവേ, അതിൽ പങ്കെടുത്തുകൊണ്ടിരുന്ന അഞ്ച് എം.എൽ.എമാർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇനി നാല് ദിവസം കൂടിയാണ് സമ്മേളനം അവശേഷിക്കുന്നത്.നെയ്യാറ്റിൻകര എം.എൽ.എ കെ. ആൻസലൻ, കൊയിലാണ്ടി എം.എൽ.എ കെ. ദാസൻ, കൊല്ലം എം.എൽ.എ എം. മുകേഷ്, പീരുമേട് എം.എൽ.എ ഇ.എസ്. ബിജിമോൾ, വാമനപുരം എം.എൽ.എ ഡി.കെ. മുരളി എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുകേഷിനും ബിജിമോൾക്കും ഇക്കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്.
കെ. ദാസനും കെ. ആൻസലനും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുകേഷും ബിജിമോളും മുരളിയും അവരവരുടെ വീടുകളിൽ നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ചയാണ് സമ്മേളനം അവസാനിക്കുക.