ശ്രീകാര്യം: മുട്ടംപറമ്പത്ത് വനദുർഗാദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് മോഷണം. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന രണ്ട് കാണിക്കവഞ്ചികൾ തകർത്ത് പണം അപഹരിച്ച മോഷ്ടാക്കൾ മൂന്നാമത്തെ കാണിക്കവഞ്ചി തകർത്തെങ്കിലും പണമെടുക്കാൻ കഴിഞ്ഞില്ല. സമീപത്തെ സി.സി.ടിവി. കാമറയിൽ മോഷ്ടാവിന്റെ രൂപം പതിഞ്ഞിട്ടുണ്ട്. രണ്ടുമാസം മുൻപാണ് അവസാനമായി കാണിക്ക വഞ്ചികൾ തുറന്ന് പണം ശേഖരിച്ചതെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു. ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു. ഇത് രണ്ടാം തവണയാണ് ഇവിടെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് മോഷണം നടക്കുന്നത്.