123

തിരുവനന്തപുരം: പൗഡിക്കോണം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൗൺസിലർമാരെ ആദരിച്ചു. ശ്രീകാര്യം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അഭിലാഷ് ഡേവിഡ് ഉദ്ഘാടനം ചെയ്തു. പൗഡിക്കോണം വാർഡ് കൗൺസിലർ അർച്ചനാ മണികണ്ഠൻ, ഞാണ്ടൂർ കോണം വാർഡ് കൗൺസിലർ ആശാ ബാബു എന്നിവരെയാണ് ആദരിച്ചത്. നിർദ്ധന കുടുംബത്തിന് തയ്യൽ മെഷീൻ സംഭവാന ചെയ്ത ഡോ. മോസസിനേയും ആദരിച്ചു. എസ്.എസ്.എൽ.സി പ്ളസ്ടുവിൽ മികച്ച മാർക്ക് നേടിയ വിദ്യാ‌ർത്ഥികളേയും ഡോക്ടർമാരേയും ആരോഗ്യ പ്രവർത്തകരേയും ആദരിച്ചു. കെ.ജി. ബാബു വട്ടപ്പറമ്പിൽ, റസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ഹരികുമാർ, സെക്രട്ടറി ജഗന്യ ജയകുമാർ വൈസ് പ്രസിഡന്റ്, എൻ. രവികുമാർ എന്നിവർ പങ്കെടുത്തു.