തിരുവനന്തപുരം:ലോക മയക്കുമരുന്ന് ദിനത്തോടനുബന്ധിച്ച് ആന്റി നർക്കോട്ടിക് ആക്ഷൻ സെന്റർ ഒഫ് ഇന്ത്യ നൽകിവരുന്ന ആന്റി നർക്കോട്ടിക് അവാർഡുകൾ പ്രഖ്യാപിച്ചു. ജീവകാരുണ്യ രംഗത്തെ വിലപ്പെട്ട സംഭാവനകൾ പരിഗണിച്ച് നൽകുന്ന മാനവസേവ പുരസ്‌കാരത്തിന് ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡിയും എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റുമായ സി.വിഷ്ണുഭക്തൻ അർഹനായി.മറ്റ് പുരസ്കാര ജേതാക്കൾ: ഡോ.ജിനോ പി.വർഗീസ് (സേവന പുരസ്കാരം),ഗഫൂർ കല്ലറ(കർമ്മശ്രേഷ്ഠ പുരസ്കാരം),പന്നിയോട് സുകുമാരൻ വൈദ്യർ (ജീവൻരക്ഷാ പുരസ്‌കാരം),കെ.എസ് സലീഖ(സ്ത്രീജ്യോതി പുരസ്‌കാരം),എം.കെ ശ്രീകുമാർ(ആന്റി നർക്കോട്ടിക് പുരസ്‌കാരം), കെ.എസ് ശ്രീരാജ് (മാദ്ധ്യമശ്രീ പുരസ്കാരം). വെങ്കലശില്പവും പ്രശസ്തിപത്രവും കാഷ് അവാർഡും അടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി രണ്ടാംവാരം തിരുവനന്തപുരത്ത് സമ്മാനിക്കും.