കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജസ്​റ്റിസ് കെമാൽപാഷയെ അരൂർ മണ്ഡലത്തിലേക്കു ക്ഷണിക്കുന്നതായി സീ ഫുഡ് വർക്കേഴ്‌സ് സൊസൈ​റ്റി. അരൂരിൽ സ്ഥാനാർത്ഥിയായാൽ തിരഞ്ഞെടുപ്പു ചെലവു വഹിക്കുമെന്ന് സൊസൈ​റ്റി പ്രസിഡന്റ് ഇ.ഒ. വർഗീസ്, വൈസ് പ്രസിഡന്റ് കെ.ജി. സേവ്യർ, കെ.വി. ഷീല എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അരൂരിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു ജസ്​റ്റിസ് കെമാൽപാഷയ്ക്കു നിവേദനം നൽകിയതായി അവർ പറഞ്ഞു.