02

ശ്രീകാര്യം : നിറുത്തിയിട്ടിരുന്ന ടിപ്പർലോറി തീപിടിച്ച് നശിച്ചു. പൗഡിക്കോണം സൂര്യ നഗർ എ.ജെ നിവാസിൽ
ജയന്റെ ടിപ്പർ ലോറിയാണ് കത്തിനശിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ലോറിയുടെ മുൻ ഭാഗത്ത് നിന്ന് തീ ആളിപ്പടരുന്നതു കണ്ടത്. ഉടൻതന്നെ ഉടമ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. കഴക്കൂട്ടം ഫയർ ഫോഴ്‌സ് തീ കെടുത്തിയെങ്കിലും ലോറി പൂർണമായും കത്തി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. ഉടമ ശ്രീകാര്യം പൊലീസിൽ പരാതി നൽകി.