തിരുവനന്തപുരം: സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവന്റെ ഭാര്യ പട്ടം വൃന്ദാവൻ ഹൗസിംഗ് കോളനിയിൽ റിട്ട. ഹെഡ്മിസ്‌ട്രസ് എം.പി. സുനീതി അമ്മ (89) നിര്യാതയായി. മകൾ : ബി.മഞ്ജു (കെ.എസ്.ഇ.ബി റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ), മരുമകൻ : ഡോ.അജിത് ഹരിദാസ് (സി.എസ്.ഐ.ആർ എൻ.ഐ.ഐ.എസ്.ടി റിട്ട. ചീഫ് സയന്റിസ്റ്റ്, കേരളാ സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് മുൻ ചെയർമാൻ), സഹോദരങ്ങൾ : ഡോ.എം.ബി അശോകൻ (യു.എസ്.എ), ഡോ.എം.ബി ഡിലീപ് (റിട്ട.ഫിഷറീസ് വകുപ്പ്), എം.ബി സുലേഖ, എം.ബി സുമംഗല.
സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തിൽ നടന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ പ്രകാശ്ബാബു, സത്യൻ മൊകേരി, കെ.ഇ. ഇസ്മായിൽ, സി.എൻ.ചന്ദ്രൻ, മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, വി.എസ്. സുനിൽകുമാർ,പി.തിലോത്തമൻ, കെ.രാജു, സെപ്യൂട്ടി സ്പീക്കർ വി.ശശി, സി.കെ. ആശ എം.എൽ.എ, ജില്ലാ സെക്രട്ടറി ജി.ആർ .അനിൽ, സി പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദൻ മാസ്റ്റർ, വി.ശിവൻകുട്ടി എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.