ചിറയിൻകീഴ്:എൻ.എസ്.എസ് വലിയ ഏല കരയോഗ പൊതുയോഗ തിരഞ്ഞെടുപ്പ് ചിറയിൻകീഴു താലൂക്ക് കരയോഗ യൂണിയൻ സെക്രട്ടറി ജി.അശോക് കുമാർ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് എ.പ്രഭാകരൻ പിളള അദ്ധ്യക്ഷത വഹിച്ചു. ബി.എസ്.മിനി കൃഷ്ണൻ നന്ദി പറഞ്ഞു.ഭാരവാഹികളായി എ.പ്രഭാകരൻ പിളള (പ്രസിഡന്റ്), ജെ. രമേശൻ നായർ (സെക്രട്ടറി), ബാബു.കെ.നായർ (വൈസ് പ്രസിഡന്റ്), എൻ.സന്തോഷ് കുമാർ (ജോയിന്റ് സെക്രട്ടറി), കെ.രാമചന്ദ്രൻ നായർ (ട്രഷർ), ജെ.ചന്ദ്രശേഖരൻ നായർ, കെ.സോമൻ നായർ, എ.ഗോപികൃഷ്ണൻ, എൻ.സുനിൽ കുമാർ, ബി.ഗോപാല കൃഷ്ണൻ, കെ.ചന്ദ്രശേഖരൻ നായർ എന്നിവരെ തിരഞ്ഞെടുത്തു.